കുട്ടി ശാസ്ത്രജ്ഞരെത്തി: പുതിയവ കണ്ടുപിടിക്കാൻ, പ്രദർശിപ്പിക്കാൻ
Saturday 08 November 2025 12:03 AM IST
പാലക്കാട്: വിവിധ ജില്ലകളിൽ നിന്നുള്ള കുട്ടിശാസ്ത്രജ്ഞർ ശാസ്ത്രോത്സവത്തിൽ പങ്കെടുക്കാൻ പാലക്കാട്ടെത്തി. ഇതര ജില്ലകളിൽ നിന്നുള്ളവർക്ക് റെയിൽവെ സ്റ്റേഷനിൽ ഊഷ്മളമായ സ്വീകരണം നൽകി. ഏഴ് വേദികളിലായാണ് മേള നടക്കുന്നത്.
ഇന്നലെ ക്വിസ് മത്സരങ്ങളും ഉദ്ഘാടനവും സെമിനാറുകളും മാത്രമാണ് നടന്നത്.
ഹെെസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലുള്ള ഐ.ടി ക്വിസും സോഷ്യൽ, കണക്ക്, സയൻസ് എന്നിവയുടെ ഹെെസ്കൂൾ തല ക്വിസും നടന്നു. ഹയർ സെക്കൻഡറി തലത്തിലുള്ളവ തിങ്കളാഴ്ച നടക്കും. ഇന്നലെ വെെകിട്ട് അഞ്ചിനുള്ളിൽ 200ലധികം പേരെ റെയിൽവെ സ്റ്റേഷനിൽ സ്വീകരിച്ചു. ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത, ഐ.ടി, പ്രദർശന, പ്രവൃത്തി മേളകളും സ്കിൽ ഫെസ്റ്റുമാണ് നട
ക്കുന്നത്. കരിയർ സെമിനാർ, കലാപരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.