സീ പ്ളെയിൻ പദ്ധതി നിറുത്തിവയ്ക്കണം

Saturday 08 November 2025 12:38 AM IST

കൊല്ലം: പാരിസ്ഥിതിക,സാമൂഹ്യ ശാസ്ത്രീയ പഠനം നടത്തി മത്സ്യബന്ധന തൊഴിലാളികൾക്കുള്ള സംശയങ്ങൾ പരിഹരിച്ചേ സീ പ്ളെയിൻ പദ്ധതി നടപ്പാക്കാവൂ എന്ന് ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ആവശ്യപ്പെട്ടു. കൊല്ലം മർച്ചന്റ് അസോസിയേഷൻ ഹാളിൽ ചേർന്ന ഡെമോക്രാറ്റിക്ക് ഫോറം, മൊറാർജി ഫോറം, ഗാന്ധി ഫോറം, പബ്ളിക് ഇന്ററെസ്റ്റ് പ്രൊട്ടക്ഷൻ ഫോറം, കോൺ ഫ്രാക്ക്ക് സംഘടനകളുടെ സംയുക്ത നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫ. ഡി.എം.എ.സലീം അദ്ധ്യക്ഷനായി. എ.കെ.രവീന്ദ്രൻ നായർ, തകിടി കൃഷ്ണൻ നായർ, നിധീഷ് ജോർജ്, പ്രൊഫ.മാത്യു ജോൺ, എഫ്.വിൻസെന്റ്, എൽ.ജെ.ഡിക്രൂസ്, എൻ.ജയകുമാർ, ആർ.അശോകൻ, ആർതർ ലോറൻസ്, നാസർ ചക്കാല എന്നിവർ സംസാരിച്ചു.