എന്യൂമറേഷൻ ഫോം വിതരണം

Saturday 08 November 2025 12:41 AM IST

കൊ​ല്ലം: വോ​ട്ടർ​പ​ട്ടി​ക​യു​ടെ സ്‌​പെ​ഷ്യൽ ഇന്റൻ​സീ​വ് റി​വി​ഷ​ന്റെ (എ​സ്.ഐ.ആർ) ഭാ​ഗ​മാ​യു​ള്ള എ​ന്യൂ​മ​റേ​ഷൻ ഫോ​മി​ന്റെ ജി​ല്ലാ​ത​ല വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി. ജി​ല്ലാ തി​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥൻ കൂ​ടി​യാ​യ ക​ള​ക്ടർ എൻ ദേ​വി​ദാ​സ് കേ​ര​ള​ശ്രീ അ​വാർ​ഡ് ജേ​താ​വും ടി.കെ.എം ഗ്രൂ​പ്പ് ഓ​ഫ് ചെ​യർ​മാ​നു​മാ​യ ഷ​ഹാൽ ഹ​സൻ മു​സ​ല്യാർ, സി​നി​മ​ സീ​രി​യൽ താ​രം അ​മ്പി​ളി ദേ​വി എ​ന്നി​വർ​ക്ക് ഫോ​മു​കൾ നൽ​കി. ഒ​ക്ടോ​ബർ 27 വ​രെ വോ​ട്ടർ​പ​ട്ടി​ക​യിൽ ഉൾ​പ്പെ​ട്ട എ​ല്ലാ​വർ​ക്കും ബൂ​ത്ത് ലെ​വൽ ഓ​ഫീ​സർ​മാർ എ​ന്യൂ​മ​റേ​ഷൻ ഫോം വി​ത​ര​ണം ചെ​യ്യും. സ​മ​യ​ബ​ന്ധി​ത​മാ​യി വോ​ട്ടർ​മാർ​ക്ക് വി​വ​ര​ങ്ങൾ സ്ഥി​രീ​ക​രി​ക്കാ​നും വോ​ട്ടർ പ​ട്ടി​ക​യിൽ ഉൾ​പ്പെ​ട്ടി​ല്ലെ​ങ്കിൽ പേ​ര് ചേർ​ക്കാനു​മു​ള്ള അ​വ​സ​ര​മാ​ണ് ഇ​തി​ലൂ​ടെ ല​ഭി​ക്കു​ന്ന​തെ​ന്നും ക​ള​ക്ടർ അ​റി​യി​ച്ചു.