തൊഴിലുറപ്പ് യൂസർ മാന്വൽ പ്രകാശനം
Saturday 08 November 2025 1:20 AM IST
തിരുവനന്തപുരം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ യൂസർ മാന്വൽ മന്ത്രി എം.ബി. രാജേഷ് പ്രകാശനം ചെയ്തു. തദ്ദേശ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ടി.വി.അനുപമ,മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ് മിഷൻ ഡയറക്ടർ രഞ്ജിത്ത് ഡി,ജോയിന്റ് ഡയറക്ടർ ആർ.രവി രാജ് എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തിക്കുന്ന എല്ലാ തലത്തിലുമുള്ള ഉദ്യോഗസ്ഥർക്ക് പദ്ധതിയുടെ മാർഗനിർദ്ദേശങ്ങൾ സംബന്ധിച്ച് വ്യക്തവും എകീകൃതവുമായ നിർദ്ദേശങ്ങളാണ് മാന്വലിലുള്ളത്.