ജയ് ഷാ ഇടപെട്ടു, പ്രതിയ്‌ക്ക ലോകകപ്പ് മെഡൽ

Saturday 08 November 2025 3:20 AM IST

ന്യൂഡൽഹി: വനിതാ ഏകദിന ലോകകപ്പ് സെമി ഫൈനലിന് മുൻപ് പരിക്കേറ്റ് ടീമിൽ നിന്ന് പുറത്തായതിനെ തുടർന്ന് ചാമ്പ്യൻമാർക്കുള്ള മെഡൽ ലഭിക്കാതിരുന്ന ഇന്ത്യൻ ടീം അംഗം പ്രതിക റാവലിന് ഐ.സി.സി ചെയർമാൻ ജയ് ഷായുടെ ഇടപെടലിൽ മെഡൽ ലഭിച്ചു.

എനിക്കും മെഡൽ ലഭിക്കുമെന്ന് ജയ് സാർ പറഞ്ഞിരുന്നു. അവസാനം എനിക്കും ലോക ചാമ്പ്യൻമാർക്കുള്ല മെഡൽ ലഭിച്ചു. നിയമ പ്രകാരം 15 അംഗ ടീമിനാണ് മെഡൽ ലഭിക്കുക. ടീമിൽ നിന്ന് ഇടയ്ക്ക് പുറത്തായാൽ ആ താരത്തിന് മെഡൽ ലഭിക്കില്ല. പ്രതികയ്‌ക്ക് പകരം 15 അംഗ ടീമിൽ ഇടം നേടിയ ഷഫാലി വർമ്മ തകർപ്പൻ പ്രകടനമാണ് ഫൈനലിൽ പുറത്തെടുത്തത്. ചാമ്പ്യൻമാർക്കുള്ള മെഡലിനൊപ്പം ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്കാരവും ഷഫാലിക്ക് ലഭിച്ചു. ടീമിൽ നിന്ന് പുറത്തായെങ്കിലും ഇന്ത്യയുടെ കിരീടാഘോഷത്തിലും രാഷ്‌ട്രപതിയുടേയും പ്രധാന മന്ത്രിയുടേയും വസതിയിൽ നടന്ന ചടങ്ങുകളിലും പ്രതികയെ ടീം ഒപ്പം കൂട്ടിയിരുന്നു. സഹതാരങ്ങളുടെ മെഡൽ അണിഞ്ഞാണ് പ്രതിക പലപ്പോഴും ഫോട്ടോയ്‌ക്ക് പോസ് ചെയ്തത്.