ഹാപ്പി 100 ഹോക്കി
തിരുവനന്തപുരം: ഇന്ത്യൻ ഹോക്കിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിപുലമായ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
തിരുവനന്തപുരത്തെ ജി.വി. രാജ സ്പോർട്സ് സ്കൂളിൽ സംഘടിപ്പിച്ച പരിപാടി കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. കേരള ഹോക്കിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ 126 കേന്ദ്രങ്ങളിൽ ടൂർണമെന്റ് സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ കൂടി സംസ്ഥാനതല ഉദ്ഘടനമാണ് തിരുവനന്തപുരത്ത് നടന്നത്. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു.
അന്തരിച്ച ഒളിമ്പ്യൻ മാനുവൽ ഫ്രെഡറിക്കിന് ആദരാഞ്ജലി അർപ്പിച്ചാണ് പരിപാടി ആരംഭിച്ചത്.
തിരുവനന്തപുരം ഹോക്കി പ്രസിഡന്റ് അരുൺ എ ഉണ്ണിത്താൻ സ്വാഗതം പറഞ്ഞു. തിരുവനന്തപുരം ഹോക്കി വൈസ് പ്രസിഡന്റ് ജ്യോതിഷ് കുമാർ. ജി. എൽ, ജി.വി. രാജ സ്പോർട്സ് സ്കൂൾ പ്രിൻസിപ്പൽ സുരേന്ദ്രൻ. എസ്. എന്നിവർ പ്രസംഗിച്ചു.തുടർന്ന് തിരുവനന്തപുരം ജില്ലയിലെ ഹോക്കി താരങ്ങൾ അണിനിരന്ന പ്രദർശന മത്സരവും നടന്നു.
ഇന്ത്യൻ ഹോക്കിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ജി.വി രാജയിൽ സംഘടിപ്പിച്ച പരിപാടി കായിക യുവജനക്ഷേമ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ് ഐ.എ.എസ് ഹോക്കി കളിച്ച് ഉദ്ഘാടനം ചെയ്യുന്നു. കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ. ഒളിമ്പ്യൻ ശ്രീജേഷിന്റെ കോച്ച് ജയകുമാർ എന്നിവർ സമീപം.