താമരശേരി ചുരത്തിൽ ഡീസൽ തീർന്ന് ലോറി കുടുങ്ങി; ഗതാഗതം തടസപ്പെട്ടു

Saturday 08 November 2025 7:51 AM IST

കോഴിക്കോട്: താമരശേരി ചുരത്തിൽ ഡീസൽ തീർന്നതിനെത്തുടർന്ന് ലോറി കുടുങ്ങി. ചുരം ആറാം വളവിലാണ് സംഭവം. വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയാണ് കുടുങ്ങിയത്. ഇതോടെ ചുരത്തിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ലോറി കുടുങ്ങിയത്. ഹൈവേ പൊലീസ് സ്ഥലത്തെത്തി വൺവേയായി വാഹനങ്ങൾ കടത്തിവിടുന്നുണ്ട്. കഴിഞ്ഞ ദിവസം ഡീസൽ തീർന്നതിനെ തുടർന്ന് ഏഴാംവളവിൽ ലോറി കുടുങ്ങി മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടിരുന്നു.