ചങ്ങമ്പുഴക്കവിത: ആലാപനം, ചർച്ച
Sunday 09 November 2025 12:01 AM IST
കൊച്ചി: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കൊച്ചി നോർത്ത് ബ്ലോക്ക് സാംസ്കാരികവേദിയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായി ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിതയെ അടിസ്ഥാനമാക്കി പുസ്തക ചർച്ചയും കവിതാലാപനവും നടന്നു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.കെ. വേണു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഡി.ജി. സുരേഷ് അദ്ധ്യക്ഷനായി. കവി കൃഷ്ണൻ കുട്ടമത്ത് മുഖ്യപ്രഭാഷണം നടത്തി. വേദി കൺവീനർ കെ.ആർ. മുരളീധരൻ, വനിതാ കമ്മിറ്റി കൺവീനർ എസ്. നിർമ്മലാദേവി, ബ്ലോക്ക് സെക്രട്ടറി കെ.എസ്. സുരേഷ്‌കുമാർ, ജോൺ കെ. ജോൺ എന്നിവർ സംസാരിച്ചു. ചങ്ങമ്പുഴ കവിതകളുടെ ആലാപനവും വാഴക്കുലയെ ആസ്പദമാക്കി ലഘുനാടകവും അരങ്ങേറി.