ബി. മോഹനൻ അനുസ്മരണം
Sunday 09 November 2025 12:17 AM IST
കളമശേരി: സംഗീതജ്ഞൻ ബി. മോഹനന്റെ ചരമവാർഷികം മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയും അക്ഷരശ്ലോക സമിതിയും സംയുക്തമായി ആചരിച്ചു. മുനിസിപ്പൽ ചെയർപേഴ്സൺ എ.ഡി. സുജിൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡി. ഗോപിനാഥൻ നായർ അദ്ധ്യക്ഷനായി. ജയൻ മാലിൽ, തങ്കം ഗോപാലകൃഷ്ണൻ, സി.ആർ. സദാനന്ദൻ, കെ.എച്ച്. സുരേഷ്, പി.എസ്. നന്ദകുമാർ എന്നിവർ സംസാരിച്ചു. ബി. സുദീപ്, ദേവിക വേണുഗോപാൽ, ബി. ദ്രുപത്, ബി. ശ്രീപദ് എന്നിവർ കാവ്യാലാപനം നടത്തി. കൃഷ്ണപ്രിയ, നയന, ലയന, അനുജ എന്നിവർ കാവ്യകേളി അവതരിപ്പിച്ചു. പി.കെ. ദേവയാനി, സി.ആർ. സദാനന്ദൻ, ശ്രീദേവി ഗോപാലകൃഷ്ണൻ തുടങ്ങിയവർ അക്ഷരശ്ലോക സദസ് നയിച്ചു.