പി.എം ഉഷ പ്രൊജക്ട് ഉദ്ഘാടനം
Sunday 09 November 2025 1:54 AM IST
കളമശേരി: പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ പദ്ധതിയുടെ ഭാഗമായി കളമശേരി സെന്റ് പോൾസ് കോളേജിൽ ആരംഭിക്കുന്ന പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനവും ശിലാഫലക അനാച്ഛാദനവും മന്ത്രി പി. രാജീവ് നിർവഹിച്ചു. ഹൈബി ഈഡൻ എം.പി അദ്ധ്യക്ഷനായി. 'ഗ്രാന്റ് ടു സ്ട്രെംഗ്ത്തൻ കോളേജ്" എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് അഞ്ചു കോടി രൂപ ലഭിച്ചത്. മാനേജർ ഫാ. വർഗീസ് വലിയപറമ്പിൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. പ്രമദ രാമചന്ദ്രൻ, കൗൺസിലർ എ.കെ. നിഷാദ്, പി.എം. ഉഷ കോഓർഡിനേറ്റർ ഡോ. പി.സി. സ്റ്റാലിൻ, ഫാ. ജേക്കബ് ബൈജു ബെൻ, ഫാ. നിജിൻ ജോസഫ്, ബി.എസ്. ശരത് എന്നിവർ സംസാരിച്ചു.