ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ വാക്കത്തൺ
Sunday 09 November 2025 12:07 AM IST
കൊച്ചി: വാസ്‌കുലാർ രോഗങ്ങളെക്കുറിച്ചും പ്രതിരോധ, ചികിത്സാ മാർഗങ്ങളെക്കുറിച്ചും പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെ നടക്കുന്ന രാജ്യവ്യാപക പ്രചാരണ ക്യാമ്പയിൻ 'ആംപ്യൂട്ടേഷൻ ഫ്രീ ഇന്ത്യ"യുടെ ഭാഗമായി കൊച്ചിയിൽ ഇന്ന് വാക്കത്തൺ സംഘടിപ്പിക്കും. വാസ്‌കുലാർ സൊസൈറ്റിയുടെ ഇന്ത്യ, കേരള ചാപ്റ്ററുകൾ അമൃത ഹോസ്പിറ്റലുമായി ചേർന്ന് സംഘടിപ്പിക്കുന്ന വാക്കത്തൺ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. കളമശേരിയിലെ ഡക്കാത്തലോണിൽ നിന്ന് ആരംഭിക്കുന്ന വാക്കത്തൺ കണ്ടെയ്‌നർ ടെർമിനൽ റോഡിൽ പ്രവേശിച്ച് ഫാക്ട് ജംഗ്ഷനിൽ സമാപിക്കും. ആരോഗ്യമേഖലയിലെ വിദഗ്ദ്ധർ, വിവിധ യുവജന ക്ലബ് അംഗങ്ങൾ, പൊതുജനങ്ങൾ അടക്കം മുന്നൂറോളം പേർ പങ്കെടുക്കും.