മെഡിക്കൽ ക്യാമ്പ് ഇന്ന് നടക്കും
Sunday 09 November 2025 1:16 AM IST
കൊച്ചി: റോട്ടറി ക്ലബ് ഒഫ് കൊച്ചി മഹാനഗറും ആന്റോണിയൻസ് ആർട്സ് ആൻഡ് കൾച്ചറൽ ഫോറവും ചേർന്ന് സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പ് ഇന്ന് വടുതല സെന്റ് ആന്റണീസ് പള്ളി പാരിഷ് ഹാളിൽ നടക്കും.
മൂന്നു പ്രമുഖ ആശുപത്രികളിലെ ഡോക്ടർമാരും സ്റ്റാഫും മെഡിക്കൽ സംഘത്തിലുണ്ടാകും. ക്യാമ്പിനോടനുബന്ധിച്ച് വൃക്കരോഗ, നേത്രരോഗ പരിശോധനയുണ്ടാകും. ഡോ. ബിനു ഉപേന്ദ്രൻ വൃക്കരോഗ ബോധവത്കരണ സെമിനാറിൽ ക്ലാസെടുക്കും. രജിസ്ട്രേഷൻ രാവിലെ 9 മുതൽ ആരംഭിക്കും. കിൻഫ്ര പാർക്ക് ചെയർമാൻ സാബു ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഫാ. ആന്റണി ചെറിയകടവിൽ, ഹെൻറി ഓസ്റ്റിൻ, ബിന്ദു മണി എന്നിവർ സംസാരിക്കും.