വ്യാപാരി വ്യവസായി സമിതി സമ്മേളനം
Sunday 09 November 2025 12:10 AM IST
കുന്ദമംഗലം: കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാരന്തൂർ യൂണിറ്റ് സമ്മേളനം വി.ആർ. റസിഡൻസി ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.എം. റഫീഖ് ഉദ്ഘാടനം ചെയ്തു. നാസർ കാരന്തൂർ അദ്ധ്യക്ഷത വഹിച്ചു. ബഷീർ നീലാറാമ്മൽ, ഒ.വേലായുധൻ, സി.എം.ബൈജു, ഷൈനിബ ബഷീർ, മുഹ്സിൻ ഭൂപതി, എൻ.കെ.സക്കീർ ഹുസൈൻ പ്രസംഗിച്ചു. കെ. അനീഷ് കുമാർ പ്രവർത്തന റിപ്പോർട്ടും കെ.പി. നവാസ് സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി എൻ.കെ.സക്കീർ ഹുസൈൻ (പ്രസിഡന്റ്), കെ.അനീഷ് കുമാർ (സെക്രട്ടറി.), കെ.ആലി (ട്രഷറർ.), നാസർ കാരന്തൂർ, സി. മിനി (വൈസ് പ്രസി.), ടി. ഷിബു, സത്യൻ റോയൽ ടയേഴ്സ് (ജോ.സെക്ര.) തെരഞ്ഞെടുത്തു.