ലെൻസ് ഫെഡ് യൂണിറ്റ് സമ്മേളനം
Saturday 08 November 2025 9:17 PM IST
മേപ്പയ്യൂർ: നിർമ്മാണ മേഖലയിലെ സാങ്കേതികവിദഗ്ദരായ എൻജിനീയർമാരുടെയും സൂപ്പർവൈസർമാരുടെയും സംഘടനയായ ലെൻസ് ഫെഡ് മേപ്പയ്യൂർ യൂനിറ്റ് സമ്മേളനം മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. ബാബു അദ്ധ്യക്ഷനായി. ലെൻസ് ഫെഡ് കൊയിലാണ്ടി ഏരിയാ പ്രസിഡന്റ് ശൈലേഷ് മുഖ്യപ്രഭാഷണം നടത്തി. വി മോഹനൻ, വി.പി.രാജേഷ്, അൻസാർ, ഇല്യാസ്, പി.ബി.അനൂപ്, അബ്ദുൽ ബഷീർ പ്രസംഗിച്ചു.
പി.ബി.അനൂപ് (പ്രസിഡന്റ്), കെ.ആർ. രജിത (വൈസ് പ്രസിഡന്റ്), ടി.പി.അജ്മൽ (സെക്രട്ടറി), ഷംസുദീൻ (ജോ: സെക്രട്ടറി) സഫാദ്അലി (ട്രഷറർ), കെ.കെ. അബ്ദുൽ ബഷീർ (വെൽഫെയർ കൺവീനർ) എന്നിവരടങ്ങിയ പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.