മത്സ്യഫെഡ് ഫിഷ്മാർട്ട് തുടങ്ങി
Saturday 08 November 2025 9:19 PM IST
മേപ്പയ്യൂർ: മേപ്പയ്യൂർ ടൗണിൽ തുടങ്ങിയ മത്സ്യഫെഡ് ഫിഷ് മാർട്ട് ടി.പി രാമകൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മൂന്നാമത്തെ ഫിഷ് മാർട്ടാണ് മേപ്പയ്യൂരിൽ ആരംഭിച്ചത്. മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.പി .സഹദേവൻ, വി.കെ.മോഹൻദാസ്, എൻ.പി. ശോഭ, ഭാസ്ക്കരൻ കൊഴുക്കല്ലൂർ, രമ്യ എ.പി, റാബിയ എടത്തിക്കണ്ടി, ഷാജി എം സ്റ്റീഫൻ, പി.കെ ഷംസുദ്ദീൻ, നാരായണൻ എസ്ക്വയർ, ടി. മനോഹരൻ, ഇ. മനോജ് എന്നിവർ പ്രസംഗിച്ചു. കേരള സർക്കാരിന്റെ ' തീരത്തു നിന്നും ജനങ്ങളിലേക്ക്' എന്ന പദ്ധതിയുടെ ഭാഗമായി വിഷരഹിതമായതും ഗുണമേന്മയുള്ളതുമായ മത്സ്യങ്ങൾ മിതമായ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നതിനാണിത്.