അങ്കണവാടി കെട്ടിടം പ്രവൃത്തി ഉദ്ഘാടനം
Sunday 09 November 2025 12:21 AM IST
മേപ്പയ്യൂർ: നിടുംപൊയിലിൽ പ്രദേശത്ത് ഗ്രാമ, ബ്ലോക്ക്, ജില്ല പഞ്ചായത്ത് 2024--25വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25ലക്ഷം രൂപ മതിപ്പു ചെലവിൽ നിർമിക്കുന്ന, കസ്തൂർബ അങ്കണവാടിയുടെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് നിർവഹിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജൻ അധ്യക്ഷത വഹിച്ചു. പി.പ്രസന്ന, എം.എം രവീന്ദ്രൻ, മഞ്ഞക്കുളം നാരായണൻ, എ.പി രമ്യ, കെ.ടി.കെ പ്രഭാകരൻ, യു.എൻ മോഹനൻ, ടി.എം രജനി, എൻ.കെ ബാലൻ, വി.സി അബ്ദുറഹിമാൻ, വാസു, യു എൻ ലതിക എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ സി.പി അനീഷ് കുമാർ സ്വാഗതം പറഞ്ഞു.