ശബരിമല മുൻ മേൽശാന്തി കൃഷ്ണൻ നമ്പൂതിരി നിര്യാതനായി

Sunday 09 November 2025 12:29 AM IST

ആലപ്പുഴ: ശബരിമല മുൻ മേൽശാന്തി ആലപ്പുഴ എം.ഒ വാർഡ് വെള്ളിമന ഇല്ലം എൻ. കൃഷ്ണൻ നമ്പൂതിരി (78) നിര്യാതനായി. വാർദ്ധക്യസഹജമായ അസുഖത്തെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11മണിയോടെയായിരുന്നു അന്ത്യം. ആലപ്പുഴ കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയായിരുന്ന കൃഷ്ണൻ നമ്പൂതിരി 1984-85 കാലഘട്ടത്തിലാണ് ശബരിമല മേൽശാന്തിയായത്. പിന്നീട് കൊട്ടാരം ക്ഷേത്രത്തിലെത്തി മേൽശാന്തിയായി തുടർന്നു. 35വർഷത്തോളം ഇവിടെ പ്രവർത്തിച്ചശേഷം പത്തുവർഷത്തോളമായി വിശ്രമജീവിതം നയിക്കുകയായിരുന്നു. യോഗക്ഷേമസഭ ആലപ്പുഴ ഉപസഭ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ:സുലോചനാദേവി. മക്കൾ:സന്തോഷ് കുമാർ,ശോഭാദേവി,പ്രഭാദേവി. മരുമക്കൾ:ഗീതാകുമാരി,മനു എൻ.പോറ്റി,കേശവൻ പോറ്റി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചാത്തനാട് ബ്രാഹ്മണസമൂഹം ശ്മശാനത്തിൽ.