കേന്ദ്രാനുമതി കിട്ടിയാൽ 2028ൽ തലസ്ഥാനത്ത് മെട്രോ റെയിൽ
കൊച്ചി: കേന്ദ്രാനുമതി കിട്ടിയാൽ, തലസ്ഥാന നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന തിരുവനന്തപുരം മെട്രോ റെയിൽ 2028ൽ യാഥാർത്ഥ്യമാകും. 31 കിലോമീറ്റർ മെട്രോയുടെ ആദ്യ അലൈൻമെന്റിന് സംസ്ഥാന സർക്കാർ അംഗീകാരം നൽകിയെങ്കിലും ഡി.പി.ആറിൽ മാറ്റം വരുത്തേണ്ടതുണ്ട്.
ഒന്നര മാസത്തിനുള്ളിൽ ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷനിൽ (ഡി.എം.ആർ.സി)
നിന്ന് പുതുക്കിയ ഡി.പി.ആർ ലഭിക്കുമെന്നുമാണ് സൂചന.ഇതിന് കേന്ദ്രാനുമതി ലഭിച്ചാലേ മറ്റ് നടപടികളിലേക്ക് കടക്കാനാകൂ. പരമാവധി അഞ്ചു മാസമാണ് പ്രതീക്ഷിക്കുന്നത്. 2026ൽ
നിർമ്മാണത്തിന് തുടക്കം കുറിക്കാനാകുമെന്ന് നിർമ്മാണച്ചുമതല ഏറ്റെടുക്കുന്ന കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ) എം.ഡി. ലോകനാഥ് ബെഹ്റ പറഞ്ഞു.
കൊച്ചി മോഡലിൽ
8,000 കോടി
8000 കോടിയാണ് തിരുവനന്തപുരം മെട്രോയുടെ ആദ്യഘട്ട ചെലവ് പ്രതീക്ഷിക്കുന്നത്. കൊച്ചി മെട്രോ മോഡലിൽ 20 ശതമാനം സംസ്ഥാന സർക്കാരും 20 ശതമാനം കേന്ദ്ര സർക്കാരും 60 ശതമാനം വായ്പയുമാകാനാണ് സാദ്ധ്യത. കേന്ദ്രവിഹിതം കൂട്ടാനുള്ള ആലോചനകളും അണിയറയിലുണ്ട്. അങ്ങനെയെങ്കിൽ സംസ്ഥാന വിഹിതവും കൂട്ടേണ്ടി വരും. ആറ്റിങ്ങൽ, നെയ്യാറ്റിൻകര, വിഴിഞ്ഞം, വെള്ളായണി എന്നിവിടങ്ങളിലേക്ക് രണ്ട്, മൂന്ന് ഘട്ടങ്ങളിലായി
പിന്നീട് ദീർഘിപ്പിക്കാനുമാകും.
• 2026ൽ പണി തുടങ്ങിയാൽ 2028ൽ നിർമ്മാണം പൂർത്തീകരിക്കും • ദിവസം ഒരു ലക്ഷം യാത്രികരാണ് പ്രതീക്ഷ • ഡിജിറ്റൽ ടിക്കറ്റിംഗ് ഉൾപ്പെടെ തുടക്കം മുതൽ • 31 ട്രെയിനുകൾ ആദ്യം ഇറക്കും
സ്റ്റേഷനുകൾ 27 പാപ്പനംകോട്, കൈമനം, കരമന, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പ്ലാമൂട്, പട്ടം മെഡിക്കൽ കോളേജ്, ഉള്ളൂർ, പോങ്ങുമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്‌നോപാർക്ക് ഫേസ് വൺ, ടെക്‌നോപാർക്ക് ഫേസ് ത്രീ, കുളത്തൂർ, ടെക്‌നോപാർക്ക് ഫേസ് ടു, ആക്കുളം, കൊച്ചുവേളി, വെൺപാലവട്ടം, ചാക്ക, വിമാനത്താവളം, ഈഞ്ചക്കൽ, കഴക്കൂട്ടം, ടെക്‌നോപാർക്ക്, കാര്യവട്ടം
11 വർഷത്തിനു ശേഷം
അലൈൻമെന്റ്
• 2014: ഡി.എം.ആർ.സി പദ്ധതിയുടെ ആദ്യ ഡി.പി.ആർ തയാറാക്കി
• 2021: ഡി.എം.ആർ.സിയുടെ പുതുക്കിയ ഡി.പി.ആർ
• 2022: തിരുവനന്തപുരം, കോഴിക്കോട് മെട്രോ പദ്ധതികൾ കെ.എം.ആർ.എല്ലിന്