നൂറും പാലും ആയില്യം പൂജയും

Sunday 09 November 2025 12:12 AM IST

ഏഴംകുളം : ഉടയാൻമുറ്റം നാഗരാജ ക്ഷേത്രത്തിലെ ആയില്യം പൂജ മഹോത്സവം 11 ,12 തീയതികളിൽ നടക്കും.ആയില്യം പൂജ മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്രം തന്ത്രി രഞ്ജിത്ത് നാരായണ ഭട്ടത്തിരിപ്പാട് മുഖ്യകാർമ്മികത്വം വഹിക്കും . പതിവ് പൂജകൾക്ക് പുറമെ ഭാഗവത പാരായണം,നാമജപം ,പൂയം തൊഴൽ, അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ദേവീമാഹാത്മ്യ പാരായണം, കലശ പൂജ, നൂറും പാലും ആയില്യം പൂജ , അന്നദാനം എന്നിവ നടക്കും.