നവഗ്രഹ മഹായാഗം

Sunday 09 November 2025 12:13 AM IST

കാരയ്ക്കാട് : പാറയ്ക്കൽ കോണത്ത് ശ്രീമഹാദേവി നവഗ്രഹക്ഷേത്രത്തിലെ നവഗ്രഹ മഹായാഗത്തിന്റെ നോട്ടീസ് ബുക്ക്‌ലെറ്റ് എഴുത്തുകാരി ജ്യോതിവർമ്മ അഭിനേത്രി ശരണ്യ പ്രിയേഷിനു നൽകി പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ടി.കെ.ഇന്ദ്രജിത്ത്, ദേവസ്വം പ്രസിഡന്റ് എ.എൻ.അനിൽ, മേൽശാന്തി ഹരിദാസ് തന്ത്രികൾ, മാതൃ സമിതി പ്രസിഡന്റ് മിനി ഗിരീഷ്, സജിതാ രത്നകുമാർ, ഷീലാ പോറ്റി, വിനീതാ അനിൽ, ബിനി സുധീഷ്, അമ്മിണി ടീച്ചർ, ഷീല ടീച്ചർ, ഉഷ സതീഷ്, സ്മിതാ ജയൻ എന്നിവർ പങ്കെടുത്തു. 18 മുതൽ 27 വരെയാണ് നവഗ്രഹ മഹായാഗം.