ആർ.ശങ്കർ അനുസ്മരണം
പത്തനംതിട്ട: ഏറ്റവും മികച്ച ഭരണകർത്താവും വിദ്യാഭ്യാസ പ്രവർത്തകനുമായിരുന്നു ആർ.ശങ്കർ എന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ആന്റോ ആന്റണി എം.പി പറഞ്ഞു. ആർ.ശങ്കറിന്റെ 53ാം ചരമവാർഷികത്തോടനുബന്ധിച്ച് ജില്ലാകോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട രാജീവ് ഭവനിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശ്രീനാരായണ ദർശനങ്ങൾ പ്രാവർത്തികമാക്കുവാൻ യത്നിച്ച അദ്ദേഹം മതേതര കേരളത്തിന്റെ മാതൃകാ പുരുഷനായിരുന്നെന്നും അദ്ദേഹത്തിന്റെ സ്മരണകൾകോൺഗ്രസ് പ്രവർത്തകർക്ക് ആവേശമാണെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി. പ്രൊഫ.പി.കെമോഹൻരാജ് ശ്രീനാരായണ ദർശനങ്ങളും ആർ.ശങ്കറും എന്ന വിഷയത്തിൽ ക്ലാസ് നയിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ, കെ.പി.സി.സി നിർവാഹക സമിതി അംഗംജോർജ്ജ് മാമ്മൻ കൊണ്ടൂർ, ഡി.സി.സി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാർ, സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം, ജനറൽ സെക്രട്ടറിമാരായ ഹരികുമാർ പൂതങ്കര, എലിസബത്ത് അബു, സിന്ധു അനിൽ, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് രജനി പ്രദീപ്, ബ്ലോക്ക് പ്രസിഡന്റുമാരായ ജെറി മാത്യു സാം, സക്കറിയ വർഗീസ്,നേതാക്കളായ സി.വി.ശാന്തകുമാർ, നഹാസ് പത്തനംതിട്ട, കെ.ജി.റെജി, പി.കെ.ഇക്ബാൽ, അജിത് മണ്ണിൽ, അബ്ദുൾകലാം ആസാദ്, റനീസ് മുഹമ്മദ്, നാസർതോണ്ടമണ്ണിൽ, എ.ഫറൂഖ്, ജയിംസ് കീക്കരിക്കാട്ട്, ജോസ് കൊടുന്തറ എന്നിവർ പ്രസംഗിച്ചു.