ജെ.എം ഫിനാൻഷ്യലിന് രണ്ടാം പാദത്തിൽ 270 കോടി രൂപ മൊത്ത ലാഭം

Sunday 09 November 2025 1:17 AM IST

കൊച്ചി: പ്രമുഖ ധനകാര്യ സ്ഥാപനമായ ജെ.എം ഫിനാൻഷ്യൽ സെപ്തംബർ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ നികുതിക്ക് ശേഷം 270 കോടി രൂപ മൊത്ത ലാഭം നേടി. മുൻ സാമ്പത്തിക വർഷം ഇതേ പാദത്തെയപേക്ഷിച്ച് ഈ സാമ്പത്തിക വർഷം രണ്ടാം പാദത്തിൽ ലാഭം 16 ശതമാനം വർദ്ധിച്ചതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഓഡിറ്റ് ചെയ്യാത്ത റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓഹരി ഒന്നിന് 1.5 രൂപ വീതം ഇടക്കാല ലാഭ വിഹിതവും പ്രഖ്യാപിച്ചിട്ടുണ്ട്.

ഫീസ്, കമ്മീഷൻ ഇനങ്ങളിലായി 341 കോടി രൂപയുടെ എക്കാലത്തേയും ഉയർന്ന വരുമാനമാണ് രണ്ടാം പാദത്തിൽ കമ്പനി നേടിയത്. മുൻവർഷം ഇതേ പാദത്തെയപേക്ഷിച്ച് 20 ശതമാനം വളർച്ചയുണ്ടായി. കൈകാര്യം ചെയ്യുന്ന ആസ്തിയിലും വർദ്ധനവുണ്ട്. പതിനൊന്ന് പുതിയ ശാഖകൾ കൂടി വന്നതോടെ വില്പന മുൻവർഷത്തെ അപേക്ഷിച്ച് 43 ശതമാനം വർദ്ധിച്ചു. കമ്പനി കൈകാര്യം ചെയ്യുന്ന ആസ്തി 26 ശതമാനം ഉയർന്ന് 32,021 കോടി രൂപയുടേതായി.

മ്യൂച്വൽ ഫണ്ട് ശരാശരി ആസ്തി 14,902 കോടി രൂപ 30 %

എസ്‌.ഐ.പി പ്രതിമാസം 115 കോടി രൂപ 59%

ഭവന വായ്പ ആസ്തി 3,031 കോടി രൂപ 28%

ഉപഭോക്താക്കളുടെ എണ്ണം 29%

മിടുക്കരായ ജീവനക്കാരെ നിയമിച്ച് അടിത്തറ വികസിപ്പിക്കാനും ഉപഭോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനുമുള്ള ശ്രമം നടന്നു വരികയാണ്

വിശാൽ കംപാനി

കമ്പനി വൈസ് ചെയർമാൻ