റോഡ് ഗതാഗത യോഗ്യമാക്കി

Sunday 09 November 2025 12:42 AM IST

പത്തനംതിട്ട : നഗരസഭ രണ്ടാം വാർഡിൽ അഞ്ചക്കാല നാരകത്തിനാൽ അങ്കണവാടി റോഡ് ഗതാഗതയോഗ്യമാക്കി. അഞ്ച് ലക്ഷം രൂപയാണ് നഗരസഭ റോഡിന്റെ വികസനത്തിനായി അനുവദിച്ചത്.

റോഡിന്റെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ അഡ്വ.ടി.സക്കീർ ഹുസൈൻ നിർവഹിച്ചു. വാർഡ് കൗൺസിലർ പി.കെ.അനീഷ് അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ ശോഭ കെ.മാത്യൂ, എം.ജെ.രവി, അജിൻ വർഗീസ്, അജു വർഗീസ്, റോയി വർഗീസ്,ജെസി ജോസ്, ഇസ്മായിൽ, അജി മാത്യു, സുനി രാജു, അനീഷ് അലിക്കുട്ടി, പ്രിൻസ് അനിൽ എന്നിവർ സംസാരിച്ചു.