വീട്ടിൽ ഒറ്റപ്പെടുന്നവർക്ക് സഹായമായി ആപ്
Sunday 09 November 2025 1:07 AM IST
പാലക്കാട്: വീട്ടിൽ ഒറ്റപ്പെടുന്ന കിടപ്പുരോഗികൾക്കും വൃദ്ധർക്കും സഹായകമായ യന്ത്രസംവിധാനവുമായി കിളിമാനൂർ ആർ.ആർ.വി.ജി.എച്ച്.എസ്.എസിലെ പ്ളസ് ടു വിദ്യാർത്ഥികൾ. അൻസീന എ, എം.ആർ. ലക്ഷ്മി, കൃഷ്ണപ്രിയ വി.ജി എന്നിവരാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ആപ് വികസിപ്പിച്ചത്.
അപരിചിതരായ ആളുകൾ വീട്ടിലെത്തിയാൽ സെൻസറുകൾ പ്രവർത്തിക്കും. ആപുമായി ബന്ധിപ്പിച്ച ബന്ധുക്കളുടെ മൊബെെൽ നമ്പരുകളിലേക്ക് സന്ദേശമെത്തും. അതിനനുസരിച്ച് പ്രവർത്തിക്കാനുമാകും. വെെ.ഐ.പി പ്രോഗ്രാമിലാണ് കുട്ടികളിത് പ്രദർശിപ്പിച്ചത്. കിടപ്പുരോഗികൾക്ക് സംസാരിച്ച് വിവരം നൽകാനുള്ള സംവിധാനവുമുണ്ട്.