പോസ്റ്റ് മെടിക് സ്‌കോളർഷിപ്പ്: 200 കോടി അനുവദിച്ചു

Sunday 09 November 2025 12:00 AM IST

തിരുവനന്തപുരം: ഒ.ബി.സി, ഒ.ഇ.സി വിദ്യാർത്ഥികളുടെ പോസ്റ്റ് മെടിക് സ്‌കോളർഷിപ്പിന് 200 കോടി രൂപ കൂടി ധനവകുപ്പ് അനുവദിച്ചു. ഇതോടെ 2024-25 വർഷത്തെ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പ് പൂർണമായി നൽകാനാകും. ബഡ്ജറ്റിൽ വകയിരുത്തിയ 240 കോടി രൂപയ്ക്ക് പുറമേയാണിത്. കഴിഞ്ഞ വർഷം 397 കോടി രൂപ പിന്നാക്ക വിഭാഗ വിദ്യാർത്ഥികളുടെ സ്‌കോളർഷിപ്പിനായി അനുവദിച്ചിരുന്നു.

ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​റാ​ങ്കിം​ഗ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ണ​ൽ​ ​റാ​ങ്കിം​ഗ് ​ഫ്രെ​യിം​വ​ർ​ക്കി​ലേ​ക്ക് ​(​കെ.​ഐ.​ആ​ർ.​എ​ഫ്)​ ​ഡേ​റ്റ​ ​അ​പ്‌​ലോ​ഡ് ​ചെ​യ്യാ​നു​ള്ള​ ​തീ​യ​തി​ 25​ ​വ​രെ​ ​നീ​ട്ടി.​ ​വെ​ബ്സൈ​റ്റ്-​ ​h​t​t​p​s​:​/​/​k​i​r​f.​k​s​h​e​c.​o​r​g.​ ​ഫോ​ൺ​:​ 04712301293,​ 8281502138,​ 8921975507.

ഡി.​എ​ൻ.​ബി​ ​ഓ​പ്ഷ​ൻ​ 12​വ​രെ

തി​രു​വ​ന​ന്ത​പു​രം​:​ ​ഡി.​എ​ൻ.​ബി​ ​(​പോ​സ്റ്റ്‌​ ​എം.​ബി.​ബി.​എ​സ്)​ ​ഒ​ന്നാം​ ​ഘ​ട്ട​ ​അ​ലോ​ട്ട്മെ​ന്റി​നാ​യി​ ​w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​വെ​ബ്സൈ​റ്റി​ൽ​ 12​വ​രെ​ ​ഓ​പ്ഷ​ൻ​ ​ന​ൽ​കാം.​ ​വി​ജ്ഞാ​പ​നം​ ​വെ​ബ്സൈ​റ്റി​ൽ.​ ​ഹെ​ൽ​പ്പ് ​ലൈ​ൻ​-​ 0471​ ​–2332120,​ 2338487