കോവളം ബീച്ചിൽ റഷ്യൻ വനിതയെ തെരുവുനായ കടിച്ചു; പരിക്കേറ്റത് കാലിൽ
Saturday 08 November 2025 11:25 PM IST
തിരുവനന്തപുരം: കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്ക് തെരുവുനായയുടെ ആക്രമണം. റഷ്യൻ സ്വദേശിനിയായ പൗളിനയെയാണ് തെരുവുനായ കടിച്ചത്. ശനിയാഴ്ച വെെകിട്ടായിരുന്നു സംഭവം. കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ യുവതിയുടെ വലതുകാലിൽ കടിക്കുകയായിരുന്നു.
പിന്നാലെ പൗളിന വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി ചികിത്സ തേടി. കൂടുതൽ ചികിത്സയ്‌ക്കായി ഇവരെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. റഷ്യൻ വനിതയെ കൂടാതെ മറ്റ് മൂന്നുപേരെയും ഈ നായ ആക്രമിച്ചതായി പ്രദേശവാസികൾ പറയുന്നു.