മികച്ച ഭിന്നശേഷി ജില്ലാ പഞ്ചായത്ത് കാസർകോട്, ജില്ലാ ഭരണകൂടം മലപ്പുറം
തൃശൂർ : ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ജില്ലാ പഞ്ചായത്തിനുള്ള സാമൂഹിക നീതിവകുപ്പിന്റെ പുരസ്കാരം കാസർകോടിനും മികച്ച ജില്ലാ ഭരണകൂടത്തിനുള്ള പുരസ്കാരം മലപ്പുറത്തിനും നൽകുമെന്ന് മന്ത്രി ഡോ.ആർ.ബിന്ദു വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലാ പഞ്ചായത്തിനും ജില്ലാ ഭരണകൂടത്തിനും ലക്ഷം രൂപ വീതവും പഞ്ചായത്തിന് അരലക്ഷവും ബാക്കി പുരസ്‌കാരങ്ങൾ 25,000 രൂപയുമായിരിക്കും. വ്യക്തിഗതം ഉൾപ്പെടെയുള്ള 30 പുരസ്‌കാരങ്ങൾ ജനുവരിയിൽ നൽകും.
സിനിമ പിന്നണിഗായിക വൈക്കം വിജയലക്ഷ്മി, സംവിധായകൻ ബിബിൻ ജോർജ്, സംവിധായകൻ ചോട്ടാ വിപിൻ, വിവിധ മേഖലകളിൽ നേട്ടം കൈവരിച്ച ഡോ.എസ്.ശാരദാദേവി, ആസിം വെളിണ്ണ സതീശൻ, ധന്യ രവി, ഗീത സലീഷ്, ജയ ഡാളി, ബഡ്‌സ് സ്ഥാപനങ്ങളുടെ വികസനത്തിനായി ഇടപെടൽ നടത്തിയ ഭാനുമതി ടീച്ചർ, കൃഷ് ടീച്ചർ, നിർഷാദ് നിനി എന്നിവരെ ആദരിക്കും.
മറ്റ് അവാർഡുകൾ :
തോമസ് മൈക്കിൾ (കോട്ടയം), കെ.റിയാസുദ്ദീൻ (മലപ്പുറം) (സർക്കാർ/പൊതുമേഖലയിലെ കേൾവി പരിമിതിയുള്ള ജീവനക്കാരൻ)
എസ്.ബി.പ്രസാദ്, കണ്ണൂർ (ലോക്കോ മോട്ടോർ പരിമിതി)
സി.പി.ഫൗസിയ (മലപ്പുറം), അജേഷ് തോമസ് (കൊല്ലം) (സ്വകാര്യ മേഖല- ലോക്കോ മോട്ടോർ പരിമിതി)
വി.കെ.റിൻയ (കണ്ണൂർ) (സ്വകാര്യമേഖല- ബൗദ്ധിക വെല്ലുവിളി)
കെ.അനിൽകുമാർ (പാലക്കാട്) (സ്വകാര്യമേഖല- കേൾവി പരിമിതി)
മാതൃകാ വ്യക്തിത്വം:
ശിഷ ആനന്ദ്, കാരുണ്യ, പൊന്ന്യം വെസ്റ്റ്, തലശ്ശേരി
എൻ.എസ്.ശ്രേയസ് കിരൺ ശ്രീമൂകാംബിക അപാർട്ട്‌മെന്റ്, പുങ്കുന്നം, തൃശൂർ
മികച്ച സർഗാത്മക ബാല്യങ്ങൾ:
മുഹമ്മദ് യാസീൻ, പ്രയാർ നോർത്ത്, ഓച്ചിറ, ആലപ്പുഴ,
പി.ആദികേശ്, വളയംകുന്നത്ത്, ഫറോക്ക്, കോഴിക്കോട്,
അജിന രാജ്, ലിജിന നിവാസ്, പാപ്പിനിശ്ശേരി വെസ്റ്റ്, കണ്ണൂർ
സി.സഞ്ജയ്, ചിങ്ങത്ത് വീട്, മന്നംപട്ട, പാലക്കാട് .
പ്രത്യേക പരാമർശം:
ഷബാന പൊന്നാട് (മലപ്പുറം), രാഗേഷ് കൃഷ്ണൻ (പത്തനംതിട്ട)
പൂജ രമേഷ് - തൃശൂർ, ആർ.അനിൽകുമാർ - കൊല്ലം (കലാസാഹിത്യം കായികം മേഖലകളിലെ ഉന്നതനേട്ടം),
സ്ഥാപനങ്ങൾ :
തണൽ സ്‌കൂൾ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ്, കൂടാളി, കണ്ണൂർ
ശ്രദ്ധ കെയർ ഹോം, വെഞ്ഞാറമൂട്, തിരുവനന്തപുരം
എബിലിറ്റി ഫൗണ്ടേഷൻ ഫോർ ദ ഡിസേബിൾഡ്, മലപ്പുറം,
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷൻ, ഇരിങ്ങാലക്കുട
ക്രൈസ്റ്റ് കോളേജ്, ഇരിങ്ങാലക്കുട