ഇന്ത്യൻ ഹോക്കിയുടെ നൂറാം വാർഷികം
Sunday 09 November 2025 12:12 AM IST
കൊല്ലം: ഇന്ത്യൻ ഹോക്കി 100 വർഷം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് കൊല്ലം ഹോക്കിയും സ്പോർട്സ് അതോറിട്ടി ഒഫ് ഇന്ത്യയും (സായി) സംയുക്തമായി കൊല്ലം ന്യൂ ഹോക്കി സ്റ്റേഡിയത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. കൊല്ലത്തെ 10ൽ അധികം വേദികളിൽ സൗഹൃദ ഹോക്കി മത്സരങ്ങൾ അരങ്ങേറി. കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കൊല്ലം ഹോക്കി വൈസ് പ്രസിഡന്റ് ഡോ. ഇന്നസെന്റ് ബോസ് അദ്ധ്യക്ഷനായി. സായിയുടെ സെന്റർ ഇൻ ചാർജ് രാജീവ് തോമസ് മുഖ്യാതിഥിയായി. കൊല്ലം ഹോക്കി ഭാരവാഹികളും സ്പോർട്സ് കൗൺസിൽ പരിശീലകരും ജീവനക്കാരും പങ്കെടുത്തു. കൊല്ലം ഹോക്കി സെക്രട്ടറി ഡോ. എം.ജെ. മനോജ് സ്വാഗതവും ഡി. ബിമൽജിത്ത് നന്ദിയും പറഞ്ഞു.