തിരുമുക്ക് അടിപ്പാത സമരം 50ദിവസം പിന്നിട്ടു
Sunday 09 November 2025 12:15 AM IST
ചാത്തന്നൂർ: തിരുമുക്ക് അടിപ്പാത സമരസമിതി നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ 52-ാം ദിവസം
നോൺ റെസിഡന്റ് സൗത്ത് പരവൂർ അസോസിയേഷൻ (നോർപ) പ്രവർത്തകർ സായാഹ്ന സത്യഗ്രഹസമരത്തിൽ
പങ്കെടുത്തു. പ്രതിഷേധ ജ്വാല തെളിയിച്ച് കൊണ്ട് നോർപ പ്രസിഡന്റ് കെ.രവീന്ദ്രൻപിള്ള
സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്തു. നോർപ കൺവീനർ ജി.ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. സമരസമിതി ജനറൽ കൺവീനർ കെ.കെ.നിസാർ, നോർപ സെക്രട്ടറി കെ.വിജയകുമാർ, ലാലാ രവിദാസ്, രാജീവ്, ഇന്ദ്രജിത്ത്, സുനിൽകുമാർ, പരവൂർ ഉണ്ണി, പരവൂർക്കാർ കൂട്ടായ്മ കൺവീനർ സന്തോഷ് പാറയിൽക്കാവ്, പരവൂർ പ്രൊട്ടക്ഷൻ ഫോറം കൺവീനർ അഡ്വ.സത്‌ജിത്, ചാത്തന്നൂർ വികസന സമിതി എക്സിക്യുട്ടിവ് കമ്മിറ്റിയംഗം പി.ദിനകരൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.