ആർ.എസ്.പിക്കാരിയായ കൊച്ചി കോർപ്പറേഷൻ കൗൺസിലർ ബി.ജെ.പിയിൽ

Sunday 09 November 2025 12:44 AM IST

കൊച്ചി: ആർ.എസ്.പി പ്രവർത്തകയായ കൊച്ചി കോർപ്പറേഷൻ കൗൺസിലർ സുനിത ഡിക്‌സൻ ബി.ജെപി.യിയിൽ ചേർന്നു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖരൻ പാർട്ടിയിലേക്ക് സ്വീകരിച്ചു.

ബി.ജെ.പിയുടെ ആശയങ്ങളിൽ ആകൃഷ്ടയായാണ് അംഗത്വം സ്വീകരിക്കുന്നതെന്ന് സുനിത പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് നടന്ന ബി.ജെ.പിയുടെ പരിപാടികളിലും സുനിത പങ്കെടുത്തിരുന്നു.

ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. സുരേഷ്, സംസ്ഥാന ഉപാദ്ധ്യക്ഷൻ വി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്, സംസ്ഥാന വക്താക്കളായ കെ.വി.എസ്. ഹരിദാസ്, പി.ആർ. ശിവശങ്കരൻ, അഡ്വ.ടി.പി. സിന്ധുമോൾ, മേഖല ജനറൽ സെക്രട്ടറി അഡ്വ.പി.എൽ. ബാബു, മേഖല സംഘടന സെക്രട്ടറി എൽ. പത്മകുമാർ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.എസ്. സജി, അഡ്വ. പ്രിയ പ്രശാന്ത്, ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പങ്കെടുത്തു.