ആരോപണവിധേയർ സ്വയം വിട്ടുനിൽക്കണം
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടനവേദിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പ് ഗൗരവത്തോടെ കാണുന്നത്.പൊതുസമൂഹത്തിൽ,പ്രത്യേകിച്ചും കുട്ടികൾക്ക് മാതൃകയാകേണ്ട വേദികളിൽ,ആരോപണവിധേയർ സ്വയമേവ വിട്ടുനിൽക്കുന്നതാണ് ഉചിതം.ലൈംഗികാരോപണം നേരിടുന്ന വ്യക്തി,കുട്ടികൾ പങ്കെടുക്കുന്ന വേദിയിലെത്തിയത് ഉണ്ടാക്കുന്ന അതൃപ്തിയും ആശങ്കകളും മനസിലാക്കുന്നു. -വി.ശിവൻകുട്ടി വിദ്യാഭ്യാസ മന്ത്രി
പിണറായി വിജയൻ ' വിസിറ്റിംഗ് " മുഖ്യമന്ത്രി ആഴ്ചതോറും ഗൾഫ് പര്യടനത്തിന് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ വിസിറ്റിംഗ് മുഖ്യമന്ത്രി.രാജ്യത്തിന്റെ വിദേശകാര്യമന്ത്രി പോലും ഇത്രയേറെ വിദേശ സന്ദർശനം നടത്താറില്ല. ഖജനാവിൽ നിന്ന് ലക്ഷങ്ങൾ മുടക്കി കുടുംബസമേതം നടത്തുന്ന യാത്രകൾ കൊണ്ട് അദ്ദേഹത്തിനും കുടുംബത്തിനുമല്ലാതെ ഈ നാടിന് കാൽ കാശിന്റെ പ്രയോജനമില്ല. -വി.മുരളീധരൻ മുൻ കേന്ദ്രമന്ത്രി
ഭഗവാനെ തൊഴാത്തവർ ദേവസ്വം ഭരണത്തിൽ ഉണ്ടാകരുത് ഭഗവാന്റെ മുന്നിൽ തൊഴാനോ വിശ്വാസപൂർവ്വം പൂജാവസ്തുക്കൾ കൈപ്പറ്റുവാനോ പോലുമുള്ള സാമാന്യമര്യാദ കാണിക്കാത്തവർ ഈ ദേവസ്വം ഭരണത്തിലുണ്ടാകരുത്. ശബരിമല ഭഗവത് വിഗ്രഹത്തിലും, ദ്വാരപാലകനിലും അവർ കണ്ടത് സ്വർണ്ണമാണ്. പക്ഷേ ഭക്തജനങ്ങൾ സ്വർണ്ണത്തിൽ കണ്ടത് ഭഗവാനെയാണ്. അതുകൊണ്ട് സ്വർണ്ണക്കൊള്ള ഭക്തമനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചു. നിലവിലുള്ള ദേവസ്വംനിയമമാണ് ഈ ദുഃസ്ഥിതിക്ക് കാരണം. -കുമ്മനം രാജശേഖരൻ ബി.ജെ.പി നേതാവ്