പാലക്കാട് കാർ മരത്തിലിടിച്ച് അപകടം; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം
Sunday 09 November 2025 12:59 AM IST
പാലക്കാട്: കാർ മരത്തിലിടിച്ച് വയലിലേക്ക് മറിഞ്ഞ് മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം. രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് കൊടുമ്പ് കല്ലിങ്കൽ ജംഗ്ഷനിലാണ് അപകടം നടന്നത്. രോഹൻ രഞ്ജിത് (24), രോഹൻ സന്തോഷ് (22), സനൂജ് എന്നിവരാണ് മരിച്ചത്. കാട്ടുപന്നി കുറുകെ ചാടിയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം.