വള്ളത്തോൾ ജയന്തി ഇന്ന് കൊൽക്കത്തയിൽ

Sunday 09 November 2025 1:03 AM IST

തിരുവനന്തപുരം: മഹാകവി വള്ളത്തോൾ നാരായണ മേനോന്റെ ജന്മദിനാഘോഷ പരിപാടികൾ ഇന്ന് കൊൽക്കത്തയിൽ നടക്കും. പശ്ചിമ ബംഗാൾ രാജ്ഭവൻ മാരോ ഹാളിൽ വൈകിട്ട് 4ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസ് ഉദ്ഘാടനം ചെയ്യും.

ആദ്യമായാണ് കൊൽക്കത്തയിൽ വള്ളത്തോൾ ജയന്തി ആഘോഷിക്കുന്നത്.

മഹാകവി വള്ളത്തോളിന്റെ കൊച്ചു മകനും പശ്ചിമ ബംഗാൾ ഗവർണറുടെ സ്‌പെഷ്യൽ ഡ്യൂട്ടി ഓഫീസറുമായ രാം ദാസ് വള്ളത്തോളും ചടങ്ങിൽ സംബന്ധിക്കും.