എൽ.ഡി.എഫിൽ ഘടകകക്ഷിയാക്കണം : ആർ.എസ്.പി - ലെഫ്റ്റ്
Sunday 09 November 2025 1:04 AM IST
തിരുവനന്തപുരം: മുന്നണിയിൽ ഘടകകക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി -ലെഫ്റ്റ് സി.പി.എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ, എൽ.ഡി.എഫ്.കൺവീനർ ടി.പി.രാമകൃഷ്‌ണൻ എന്നിവർക്ക് കത്ത് നൽകി.
പതിനൊന്ന് വർഷമായി എൽ.ഡി.എഫിനോടൊപ്പം സഹകരിക്കുന്ന സാഹചര്യത്തിലാണ് മുന്നണിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കത്ത് നൽകിയത്. ആർ.എസ്.പി. സംസ്ഥാന സെക്രട്ടറി ശശികുമാർ ചെറുകോൽ, അസി.സെക്രട്ടറി അഡ്വ.കെ.കെ.ജയരാജ്, ജില്ലാ സെക്രട്ടറി ചെമ്പകശ്ശേരി ചന്ദ്രബാബു എന്നിവർ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് നേതാക്കളെ നേരിൽ കണ്ടു. ഇടത് മുന്നണിയിൽ ഉൾപ്പെടുത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഗോവിന്ദൻ മാസ്റ്ററും, ടി.പി.രാമകൃഷ്ണനും ഉറപ്പ് നൽകിയതായി ആർ.എസ്.പി ( ലെഫ്റ്റ് ) നേതാക്കൾ പറഞ്ഞു.