ശിവഗിരിയിൽ ശ്രീനാരായണ ദിവ്യസത്സംഗം

Sunday 09 November 2025 3:30 AM IST

ശിവഗിരി: ശിവഗിരി മഠത്തിന്റേയും ഗുരുധർമ്മപ്രചരണ സഭയുടേയും നേതൃത്വത്തിൽ എല്ലാ മാസവും രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും നടത്തിവരുന്ന ശ്രീനാരായണ ദിവ്യസത്സംഗം ശിവഗിരി ദൈവദശക രചനാ ശതാബ്ദി സ്മാരക ഹാളിൽ നടന്നു. ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ സത്സംഗം ഉദ്ഘാടനം ചെയ്തു.

ഗുരുധർമ്മപ്രചരണ സഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി ജ്ഞാനതീർത്ഥ, സ്വാമി ദേവാത്മാനന്ദ, സ്വാമി ധർമ്മാനന്ദ എന്നിവർ ക്ലാസുകൾ നയിച്ചു. സഭ രജിസ്ട്രാർ കെ.ടി.സുകുമാരൻ,ജോയിന്റ് രജിസ്ട്രാർ പുത്തൂർ ശോഭനൻ, സഭ പി.ആർ.ഒ ഡോ. സനൽകുമാർ, ചീഫ് കോ-ഓർഡിനേറ്റർ സത്യൻ പന്തത്തല, കോ-ഓർഡിനേറ്റർമാരായ അശോകൻ ശാന്തി, ചന്ദ്രൻ പുളിങ്കുന്ന്, എക്സിക്യൂട്ടീവ് അംഗം ആറ്റിങ്ങൽ കൃഷ്ണൻ കുട്ടി, മാതൃസഭ പ്രസിഡന്റ് ഡോ. അനിതാ ശങ്കർ, സെക്രട്ടറി ശ്രീജാ ഷാജികുമാർ, പഞ്ഞിവിള മോഹനൻ തുടങ്ങിയവർ പങ്കെടുത്തു. സത്സംഗം ഇന്ന് സമാപിക്കും.