അഡ്വ. കെ.എ. ബാലൻ അനുസ്മരണം

Monday 10 November 2025 12:50 AM IST
അഡ്വ. കെ.എ. ബാലൻ ചരമവാർഷികദിനത്തോടനുബന്ധിച്ച് സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.എം. ദിനകരൻ പതാക ഉയർത്തുന്നു

പറവൂർ: മുൻ എം.എൽ.എയും സി.പി.ഐ നേതാവുമായിരുന്ന അഡ്വ. കെ.എ. ബാലന്റെ 24-ാംമത് ചരമവാർഷികദിനം ആചരിച്ചു. വടക്കേക്കര കട്ടത്തുരുത്തിൽ കെ.എ. ബാലൻ സ്മാരക മന്ദിരത്തിൽ നടന്ന അനുസ്മരണസമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ.എം. ദിനകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാകമ്മറ്റിഅംഗം കെ.ബി. അറുമുഖൻ അദ്ധ്യക്ഷനായി. ജില്ലാ എക്സിക്യുട്ടീവ് അംഗം ഡിവിൻ കെ. ദിനകരൻ, പി.എൻ. സന്തോഷ്, കെ.കെ. സുബ്രഹ്മണ്യൻ, എസ്. ശ്രീകുമാരി, എ.എം. ഇസ്മയിൽ തുടങ്ങിയവർ സംസാരിച്ചു.