യാത്ര ദുരിതത്തിലാകും, കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസ് സർവീസ് നാളെ മുതൽ നിറുത്നി വയ്ക്കുന്നു
Sunday 09 November 2025 7:37 PM IST
കൊച്ചി : തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലെ അന്യായ നികുതിയിൽ പ്രതിഷേധിച്ച് കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ നാളെ മുതൽ സർവീസ് നിറുത്തി വയ്ക്കുന്നു. കോൺട്രാക്ട് കാര്യേജ് ബസ് സർവീസുകളാണ് നാളെ മുതൽ സർവീസ് നിറുത്തിവച്ച് പ്രതിഷേധിക്കുന്നത്.
കേരളത്തിൽ നിന്ന് ബംഗളുരുവിലേക്കും ചെന്നൈയിലേക്കുമടക്കം സർവീസ് നടത്തുന്ന സ്ലീപ്പർ , സെമി സ്ലീപ്പർ ലക്ഷ്വറി ബസുകളാണ് സർവീസ് നിറുത്തി വയ്ക്കുന്നത്. അഖിലേന്ത്യാ പെർമിറ്റുണ്ടായിട്ടും തമിഴ്നാട്ടിലും കർണാടകയിലുമടക്കം അന്യായമായ നികുതി ചുമത്തുകയാണെന്നാണ് ആരോപണം. അന്യായമായി വാഹനം പിടിച്ചെടുക്കുനെന്നും പിഴയീടാക്കുനെന്നും ആരോപണമുണ്ട്.
കേരളത്തിൽ നിന്ന് തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ നിന്നായി ബംഗളുരുവിലേക്ക് അടക്കം നിരവധി സ്വകാര്യ ബസുകളാണ് സർവീസ് നടത്തുന്നത്.