ഒരു മുറം പച്ചക്കറി പദ്ധതി തുടക്കം
Monday 10 November 2025 12:09 AM IST
നല്ലളം: ഗവ. ഹൈസ്കൂളിൽ ഇക്കോ ക്ലബിന്റെയും ജെ ആർ.സി.യുടെയും ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറികൃഷിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജൈവ കർഷകനായ ചന്ദ്രൻ ചാലിയകത്ത് തൈ നട്ടുകൊണ്ട് നിർവഹിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് പി. രഞ്ജിനി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി എം.എം. ദിനേശൻ സ്വാഗതവും സീനിയർ അധ്യാപകൻ വി.വി. സുരേഷ് ബാബു നന്ദിയും പറഞ്ഞു. സീനിയർ അധ്യാപിക സ്മിത ഇ.വി.ഇക്കോ ക്ലബ് ആൻഡ് ജെ. ആർ. സി. കൺവീനർമാരായ ദീപ 'കെ സി. സെമീമ സി. ഫൗസിയ . ബിനിഷ ദൃശ്യ സഞ്ജീവ് ക്ലബ് അംഗങ്ങൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു