തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം

Monday 10 November 2025 12:17 AM IST
എൻ.ഡി.എ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് അഥീന ഭാരതി ഉദ്ഘാടനംചെയ്യുന്നു

വടകര: അഴിയൂർ പഞ്ചായത്ത് 15, 16 കറപ്പക്കുന്ന്, ആവിക്കര വാർഡുകളുടെ എൻ.ഡി.എ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം യുവമോർച്ച സംസ്ഥാന സെക്രട്ടറി അദീന ഭാരതി ഉദ്ഘാടനം ചെയ്യ്തു. ബി.ജെ.പി അഴിയൂർ പഞ്ചായത്ത് പ്രസിഡൻ്റ് അജിത്ത് കുമാർ.ടി അദ്ധ്യക്ഷത വഹിച്ചു. 13-ാം വാർഡ് മെമ്പറും ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറിയുമായ പി.കെ.പ്രീത, ബിജെപി സംസ്ഥാന കൗൺസിൽ അംഗം പി.എം അശോകൻ, ഒഞ്ചിയം മണ്ഡലം പ്രസിഡൻ്റ് അഭിജിത്ത്.കെ.പി, മഹിളാ മോർച്ച കോഴിക്കോട് നോർത്ത് ജില്ല സെക്രട്ടറി ശ്രീകല.വി.എൻ, മണ്ഡലം ജന:സെക്രട്ടറി അനിൽകുമാർ.വി.പി, ടി.പി.വിനീഷ്, അക്ഷയ് കൃഷ്ണ, സിജുൾ പ്രസംഗിച്ചു.