സ്വാഗത സംഘം രൂപീകരണം
Monday 10 November 2025 12:19 AM IST
കുറ്റ്യാടി: കേരള സ്ക്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) കോഴിക്കോട് ജില്ലാ സമ്മേളനം 2026 ജനുവരി 9, 10 തിയതികളിൽ കുറ്റ്യാടിയിൽ നടക്കും. സമ്മേളന വിജയിപ്പിക്കുന്നതിനുള്ള സ്വാഗത സംഘം രൂപീകരണ യോഗം സംസ്ഥാന ജനറൽ സെക്രട്ടരി കല്ലൂർ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.കെ.മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. വി.പി.കുഞ്ഞബ്ദുല്ല, വി.പി.മൊയ്തു, കെ.കെ.സി കുഞ്ഞബ്ദുല്ല, മണ്ടോടി ബഷീർ, എ.പി അസീസ്, കെ.പി.സാജിദ്, ടി.കെ.അബ്ദുൽ കരീം, പി.ടി.ഷാജിർ, മുസ്തഫ പാലൊളി, എം മഹമൂദ്, അഷ്റഫ് തറമൽ, കെ.പി.ഷംസീർ, പി.കെ.അഷ്റഫ്, എ.എഫ്.റിയാസ്, കെ.പി.സാജിദ്, ശിഹാബ് കന്നാട്ടി, സി.മുഹമ്മദ് ഫാസിൽ, ടി. സൈനുദ്ദീൻ തുടങ്ങിയവർ പ്രസംഗിച്ചു.