തിരഞ്ഞെടുപ്പ് കൺവെൻഷൻ

Monday 10 November 2025 12:21 AM IST
എൽഡിഎഫ് വടകര മുനിസിപ്പൽ തെരഞ്ഞെടുപ്പ് കൺവൻഷൻ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൽഡിഎഫ് വടകര മുനിസിപ്പൽ തിരഞ്ഞെടുപ്പ് കൺവൻഷൻ ടൗൺ ഹാളിൽ നടന്നു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പി മോഹനൻ ഉദ്ഘാടനം ചെയ്തു. ആർ.കെ സുരേഷ് ബാബു അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു, സി ഭാസ്കരൻ, മനയത്ത് ചന്ദ്രൻ, രജീന്ദ്രൻ കപ്പള്ളി, ടി.പി ഗോപാലൻ, പി.കെ സതീശൻ, ഒ രാജൻ, ടി.എൻ.കെ ശശീന്ദ്രൻ, വി ഗോപാലൻ, കൊയിലോത്ത് ബാബു, കെ.കെ കൃഷ്ണൻ, ലതിക ശ്രീനിവാസൻ, സി കുമാരൻ, ടി.വി ബാലകൃഷ്ണൻ, സി.കെ കരീം, പി.പി രഞ്ചിനി, തങ്കമണി, ലിസി മുരളീധരൻ, പി.കെ ശശി പ്രസംഗിച്ചു.