എസ്.ബി.ഐ റിട്ടയറീസ് അസോ. സമ്മേളനം

Monday 10 November 2025 12:11 AM IST
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ ജനറൽ ബോഡി സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ.വി കോമളവല്ലി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പെൻഷനേഴ്‌സ് ആൻഡ് റിട്ടയറീസ് അസോസിയേഷൻ കുടുംബസംഗമവും ജനറൽ ബോഡിയും സംസ്ഥാന അസിസ്റ്റന്റ് ജനറൽ സെക്രട്ടറി കെ.വി കോമളവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.വി രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. മനോജ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കൃഷ്ണൻ പത്താനത്ത്, കെ. പത്മനാഭ ഭട്ട് ജോയിന്റ് സെക്രട്ടറി എം. കൃഷ്ണൻ, എച്ച്. ശങ്കർ പൈ, കെ.വി കൃഷ്ണൻ, എം. വിജയൻ എന്നിവർ സംസാരിച്ചു. പി.വി വിജയൻ, കെ.പി കരുണാകരൻ നമ്പ്യാർ എന്നിവരെ ആദരിച്ചു. വനിത കമ്മിറ്റി ഭാരവാഹികളായി ടി.ആർ സുധ -പ്രസിഡന്റ്, പി. ജാനകി -വൈസ് പ്രസിഡന്റ്, രുഗ്മിണി രാജേഷ് -സെക്രട്ടറി, സരോജിനി കുട്ടി -ജോയിന്റ് സെക്രട്ടറി എന്നിവരെ തിരഞ്ഞെടുത്തു.