മത്സ്യത്തൊഴിലാളി കോൺ. സമ്മേളനം

Monday 10 November 2025 12:12 AM IST
അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് കാസർകോട് ജില്ലാ സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് കാസർകോട് ജില്ലാ സമ്മേളനം ഉദുമയിൽ രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യപ്രഭാഷണം നടത്തി. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലീല കൃഷ്ണൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ. നീലകണ്ഠൻ, യു.ഡി.എഫ് കൺവീനർ എ. ഗോവിന്ദൻ നായർ, മത്സ്യത്തൊഴിലാളി കോൺഗ്രസ് അഖിലേന്ത്യ ജനറൽ സെക്രട്ടറി ആർ. ഗംഗാധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ വിദ്യാസാഗർ, ഡി.സി.സി വൈസ് പ്രസിഡന്റ് ബി.പി പ്രദീപ്കുമാർ, ഉദുമ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.വി ഭക്തവത്സലൻ, മണ്ഡലം പ്രസിഡന്റ് ശ്രീധരൻ വയലിൽ, കെ. മനോഹരൻ സംസാരിച്ചു. ജില്ലാ പ്രസിഡന്റ് കെ. ബാബു സ്വാഗതവും ജനറൽ സെക്രട്ടറി പ്രദീപൻ തുരുത്തി നന്ദിയും പറഞ്ഞു.