നിലയുറക്കാതെ റബർ വില

Monday 10 November 2025 12:36 AM IST

കോട്ടയം: റബറിന് 200 രൂപ താങ്ങുവില സർക്കാർ പ്രഖ്യാപിച്ചിട്ടും ആഭ്യന്തര വില താഴുന്നു. ആർ.എസ്.എസ് ഫോർ വ്യാപാരി വില 177രൂപയിലേക്ക് താഴ്ന്നു. അന്താരാഷ്ട്ര വില ബാങ്കോക്കിൽ 182 രൂപയാണ്. വിപണി വിലയും താങ്ങുവിലയും തമ്മിലുള്ള 23 രൂപ വ്യത്യാസത്തിന്റെ ആനുകൂല്യം സാധാരണ കർഷകർക്ക് ലഭിക്കാത്ത സാഹചര്യമാണ്.

അനിയന്ത്രിതമായ ഇറക്കുമതിയാണ് ആഭ്യന്തര വില ഇടിക്കുന്നത്. ജൂലായിൽ 45,000 ടൺ, ആഗസ്റ്റിൽ 55,000 ടൺ സെപ്തംബർ 70000 ടൺ എന്നിങ്ങനെയാണ് റബർ ഇറക്കുമതി. നാലു മാസമായി ആഭ്യന്തര ഉത്പാദനം നാൽപ്പതിനായിരം ടണ്ണിൽ താഴെയാണ്.

##അന്താരാഷ്ട്ര വില(കിലോയ്‌ക്ക്)

ചൈന - 178 രൂപ

ടോക്കിയോ- 176 രൂപ

ബാങ്കോക്ക് -182 രൂപ

#############

കുരുമുളക് വില താഴുന്നു

ഉത്‌സവ സീസൺ കഴിഞ്ഞതോടെ കുരുമുളക് വില ഇടിഞ്ഞു. കിലോയ്‌ക്ക് നാല് രൂപ കുറഞ്ഞു. കാലാവസ്ഥാ വ്യതിയാനം കുരുമുളക് ഉത്പാദനത്തെ ബാധിക്കും.

അമേരിക്കയുടെ തീരുവ വർദ്ധന ഇന്ത്യൻ കുരുമുളകിന് തിരിച്ചടിയാകുന്നു. മറ്റ് കുരുമുളക് ഉത്പാദക രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ കുരുമുളകിനാണ് വില കൂടുതൽ.

കയറ്റുമതി നിരക്ക് (ടണ്ണിന് )

ഇന്ത്യ 8150 ഡോളർ

ഇന്തോനേഷ്യ 7200 ഡോളർ

ശ്രീലങ്ക 7000 ഡോളർ

വിയറ്റ്നാം 6600 ഡോളർ