ആര് വാഴും; പൊന്നാകുമോ കൊടുവള്ളി ?

Monday 10 November 2025 12:38 AM IST
അബ്ദുറഹിമാൻ വി

കൊടുവള്ളി: കോഴിക്കോട് ജില്ലയിൽ പൊന്നിന്റെ തിളക്കമുള്ള നാടാണ് കൊടുവള്ളി. രാഷ്ട്രീയവും നേതാക്കളും മാറി മറിമറിയാറുണ്ടെങ്കിലും വികസനമാണ് എന്നും ഈ നാടിന്റെ അജണ്ട. നഗരസഭയായതിനുശേഷം യു.ഡി.എഫിന്റെ തട്ടകമായ കൊടുവള്ളിയിൽ സംസ്ഥാന ഭരണത്തിന്റെ നേട്ടങ്ങളുമായി മുന്നേറാനുള്ള ഒരുക്കത്തിലാണ് എൽ.ഡി.എഫ്. മോദിയുടെ മികവിൽ മുന്നേറുന്ന കേന്ദ്ര സർക്കാരിന്റെ നേട്ടം പറഞ്ഞ് സീറ്റ് പിടിക്കാനുള്ള പരിശ്രമത്തിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയുമുണ്ട്. താമരശ്ശേരി താലൂക്കിൽ കൊടുവള്ളി, വാവാട്, പുത്തൂർ വില്ലേജുകൾ ഉൾപ്പെടുന്ന നഗരസഭയാണ് കൊടുവള്ളി. കൊടുവള്ളി 2015 ലാണ് നഗരസഭയാകുന്നത്. 36 സീറ്റുകളിലാണ് കഴിഞ്ഞ തവണ മത്സരം നടന്നത്. ഇക്കുറി 37 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.

യു.ഡി.എഫ് - 25

എൽ.ഡി.എഫ് - 11

നഗരസഭയുടെ വസന്തകാലം

കൊടുവള്ളി നഗരസഭ ചെയർപേഴ്സൺ

വി.അബ്ദുറഹിമാൻ (വെള്ളറ അബ്ദു)

കൊടുവള്ളി നഗരസഭയുടെ കഴിഞ്ഞ 5 വർഷങ്ങളെ അഞ്ച് വസന്തങ്ങളായി അവതരിപ്പിക്കുന്നതിൽ അഭിമാനവും അതിലേറെ സന്തോഷവുമുണ്ട്. ശുചിത്യം - മാലിന്യ സംസ്ക്കരണം, പൊതുമരാമത്ത്, വയോജനക്ഷേമം, ദാരിദ്യ ലഘൂകരണം, ശിശുക്ഷേമം, ഭിന്നശേഷി ക്ഷേമം, പട്ടികജാതി വികസനം, തെരുവ് വിളക്ക് പരിപാലനം, കുടിവെള്ളം, വിദ്യാഭ്യാസം, ആരോഗ്യം, കലാകായികം, ക്ഷേമ പെൻഷൻ തുടങ്ങി എല്ലാ മേഖലകളിലും കഴിഞ്ഞ അഞ്ച് വർഷം കൊടുവള്ളി നഗരസഭയിൽ ഉണ്ടായ അഭൂതപൂർവമായ മുന്നേറ്റം പ്രത്യേകം അടയാളപ്പെടുത്തേണ്ടതാണ്.

എടുത്തുകാണിക്കാൻ പറ്റുന്ന പദ്ധതികളില്ല

വായോളി മുഹമ്മദ്

കൗൺസിലർ (സി.പി.എം-പ്രതിപക്ഷ നേതാവ്

2010​ ​മു​ത​ൽ​ ​കൊ​ടു​വ​ള്ളി​യി​ൽ​ ​ഭ​ര​ണ​ത്തി​ലു​ള്ള​ത് ​മു​സ്ലിം​ ​ലീ​ഗ് ​നേ​തൃ​ത്വം​ ​ന​ൽ​കു​ന്ന​ ​യു.​ഡി.​എ​ഫാ​ണ്.​ ​എ​ൽ.​ഡി.​എ​ഫ് ​ഭ​ര​ണ​കാ​ല​ത്ത് ​പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യ​ ​പ​ദ്ധ​തി​ക​ള​ല്ലാ​തെ​ ​എ​ടു​ത്തു​കാ​ണി​ക്കാ​ൻ​ ​പ​റ്റു​ന്ന​ ​ഒ​രു​ ​പ്ര​വൃ​ത്തി​യും​ ​ഇ​ക്കാ​ല​യ​ള​വി​ൽ​ ​ഉ​ണ്ടാ​യി​ട്ടി​ല്ല.​ ​ഇ​ത​ര​ ​പ്ര​ദേ​ശ​ങ്ങ​ൾ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ൻ​റെ​യും​ ​എം.​എ​ൽ.​എ​/​എം.​പി​മാ​രു​ടെ​യും​ ​സ​ഹ​ക​ര​ണ​ത്തോ​ടെ​ ​വി​ക​സ​ന​ ​രം​ഗ​ത്ത് ​വ​ൻ​ ​കു​തി​ച്ചു​ചാ​ട്ടം​ ​ന​ട​ത്തി​യ​പ്പോ​ൾ​ ​നേ​ട്ട​മാ​യി​ ​ഒ​ന്നും​ ​ചൂ​ണ്ടി​ക്കാ​ണി​ക്കാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​ഒ​രു​ ​ത​ദ്ദേ​ശ​ ​സ്വ​യം​ഭ​ര​ണ​ ​സ്ഥാ​പ​ന​മാ​യി​ ​കൊ​ടു​വ​ള്ളി​ ​മാ​റി​പ്പോ​യ​തി​ൻ​റെ​ ​ഉ​ത്ത​ര​വാ​ദി​ത്ത​ം യു.​ഡി.​എ​ഫിനാണ്.

മൂന്ന് സീറ്റ് നേടും

അഡ്വ. ബിജു പടിപ്പുരക്കൽ

ബി.ജെ.പി ജില്ലാ കമ്മിറ്റി മെമ്പർ

മോദി സർ‌ക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികൾ മുൻനിറുത്തിയാണ് ബി.ജെ.പി ജനങ്ങളിലേക്കിറങ്ങുന്നത്. ഭരണസമിതിയിൽ മൂന്ന് സീറ്റാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി കൂടുതൽ വീട് ലഭിച്ചത് കൊടുവള്ളിയിലാണ്. അമൃത് പദ്ധതിയിൽ 16.5 കോടി രൂപയാണ് കുടിവെള്ളത്തിനാണ് മണ്ഡലത്തിൽ വിനിയോഗിച്ചത്. ഏത് വീട്ടിൽ പോയാലും പ്രധാനമന്ത്രിയുടെ മൂന്ന് പദ്ധതികളുടെയെങ്കിലും ആനുകൂല്യങ്ങൾ ലഭിച്ചവരായിരിക്കും.