ശിവസേന യു.ബി.ടി ജില്ലാ സമ്മേളനം
Monday 10 November 2025 12:57 AM IST
കൊച്ചി: ശിവസേന യു.ബി.ടി ജില്ലാസമ്മേളനത്തിന് തുടക്കം കുറിച്ച് ജില്ലാ സമ്പർക്ക പ്രമുഖ് കെ.വൈ. കുഞ്ഞുമോൻ പതാക ഉയർത്തി. തുടർന്ന് നടന്ന തൊഴിലാളി സംഗമം മീഡിയസെൽ ചെയർമാൻ സൗഭാഗ് സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭാരതീയ കാംഗാർ സേന ജില്ലാ കൺവീനർ പി.ആർ. സാവിയോ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ നേതാക്കളായ ടി.കെ. അരവിന്ദൻ, ജോയിന്റ് സെക്രട്ടറി ദീപ സൗഭാഗ്, ട്രഷറർ നിഷാദ് വെണ്ണല, എം.ബി. സജേഷ്, ജി.ചന്ദ്രൻ, തോമസ്, ഷാരോൺ, ഗിരീഷ്‌കുമാർ, ടി.എ.അപ്പു, ഓട്ടോതൊഴിലാളി സേന ജില്ലാ കൺവീനർ ഉണ്ണിക്കൃഷ്ണൻ, രാജേഷ് ഹരിഹരൻ എന്നിവർ സംസാരിച്ചു.