ലോകത്ത് എവിടെ നിന്നും കൃഷിയിടം നനയ്ക്കാം
Monday 10 November 2025 1:11 AM IST
പാലക്കാട്: ലോകത്തെവിടെ നിന്നും കൃഷി നനയ്ക്കാം, പുതുമാതൃകയുമായി എൻ.എസ്.എസ് കെ.പി.ടി സ്കൂളിലെ സൈനുദ്ദീനും ഹരേഷും. വൊക്കേഷണൽ എക്സ്പോയിൽ നടന്ന പ്രദർശനത്തിലായിരുന്നു വേറിട്ട രീതി പരിചയപ്പെടുത്തിയത്. ഇറ്റ്കി എന്ന് പേരിട്ട ആപ്പിലൂടെ എവിടെ നിന്നും കൃഷിയിടം നനയ്ക്കാം. വെള്ളം ഓൺ ചെയ്യുകയും ഓഫ് ചെയ്യുകയുമാവാം. ഇതോടൊപ്പം മൃഗങ്ങളുടെ ആക്രമണം ഉണ്ടായാൽ അവവയെ ട്രാക്ക് ചെയ്യാനാകുന്ന സഞ്ചരിക്കുന്ന കാമറയും ഇവർ ഒരുക്കിയിട്ടുണ്ട്. ഭാവിയിൽ ഉപയോഗപ്രദമാകുന്നതാണ് കണ്ടുപിടിത്തം.