മീനും കൃഷിയും ഒരുപോലെ...

Monday 10 November 2025 1:12 AM IST

പാലക്കാട്: അക്വാകൾച്ചറും ഹൈഡ്രോപോണിക്സും സംയോജിപ്പിച്ചൊരു പരീക്ഷണം. ജല ഉപയോഗം കുറച്ച് കൃഷിയും മീനും ഒരുപോലെ ചെയ്യാവുന്ന വിധമാണ് വയനാട് ദ്വാരകർ സേക്രഡ് ഹാർട്ട് സ്കൂളിലെ നിഹാലും ജീവൻ ജോസഫും അവതരിപ്പിച്ച വർക്കിംഗ് മോഡൽ.

മീനുകളുടെ വിസർജ്യം അടങ്ങിയ വെള്ളം ഹൈഡ്രോപോണിക്സ് കൃഷിയിലേക്കും, അവിടെ നിന്ന് ഫിൽറ്റർ ചെയ്ത വെള്ളം വീണ്ടും അക്വാകൾച്ചറിലേക്കും മടക്കി വിടാനാകും. വളവും വെള്ളവും ഇതുവഴി പരമാവധി പുനരുപയോഗിക്കാം. ജലസ്രോതസുകളുടെ കുറവിൽ കൃഷിക്ക് പുതിയ ദിശയൊരുക്കാൻ പരീക്ഷണം ഗുണകരമാണെന്നാണ് വിദ്യാർത്ഥികളുടെ അവകാശവാദം. വാണിജ്യ അടിസ്ഥാനത്തിൽ വരുംകാലഘട്ടത്തിൽ പരീക്ഷിക്കാൻ തയ്യാറെടുക്കുകയാണെന്ന് നിഹാലും ജീവനും പറയുന്നു.