ഇനിയൊരു ചൂരൽമല വേണ്ട, വയനാട്ടിൽ നിന്നൊരു പരിഹാരം

Monday 10 November 2025 1:12 AM IST

പാലക്കാട്: ഇനിയൊരു ചൂരൽമലയുണ്ടാകരുത്, ഹയർ സെക്കൻഡറി വിഭാഗം വർക്കിംഗ് മോഡലിലൂടെ പരിഹാരം ഒരുക്കുകയാണ് വയനാട് കണിയാമ്പറ്റ സ്കൂളിലെ മുഹമ്മദ് സബിത്തും മുഹമ്മദ് അൻസിഫ് ഉസ്മാനും. പ്രകൃതിദുരന്തവും മണ്ണൊലിപ്പും ഉണ്ടാകുന്നതിന് മുൻപേ മുന്നറിയിപ്പ് നൽകുന്നതാണ് ഇവരുടെ മോഡൽ.

മലമുകളിൽ മഴയുടെ തോത് അനുസരിച്ച് താഴ്‌വാരത്തെ കുടുംബങ്ങളെ അറിയിക്കുന്ന അലാറമാണ് പ്രത്യേകത. എം.ക്യു 2 സെൻസർ ഉപയോഗിച്ചാണ് സംവിധാനം ഒരുക്കിയിരിക്കുന്നത്. മനുഷ്യ - വന്യമൃഗ സംഘർഷം നിയന്ത്രിക്കാനാകുന്ന അലാറം സംവിധാനവും കാട്ടുതീയുടെ സാന്നിദ്ധ്യം ഉൾവനത്തിലുണ്ടാകുമ്പോൾ ഫോറസ്റ്റ് സ്റ്റേഷനിൽ അറിയിക്കുന്ന സംവിധാനവും ഒരുക്കിയിരുന്നു.