ഐ ബൈ ഇൻഫോപാർക്ക്

Monday 10 November 2025 1:59 AM IST

കൊച്ചി: എറണാകുളം സൗത്ത് മെട്രോ സ്റ്റേഷൻ കെട്ടിടത്തിൽ ഇൻഫോപാർക്ക് ആരംഭിച്ച പ്രീമിയം കോ വർക്കിംഗ് സ്‌പേസായ ഐ ബൈ ഇൻഫോപാർക്ക് വ്യവസായമന്ത്രി പി. രാജീവ് സന്ദർശിച്ചു. കൊച്ചി മേയർ എം. അനിൽകുമാർ,​ ഇൻഫോപാർക്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് ശ്രീജിത്ത് ചന്ദ്രൻ, അസിസ്റ്റന്റ് ജനറൽ മാനേജർ സജിത് എൻ.ജി., അസിസ്റ്റന്റ് മാനേജർ അനിൽ എം തുടങ്ങിയവർ മന്ത്രിക്കൊപ്പമുണ്ടായിരുന്നു. മൂന്ന് മുതൽ ഒമ്പത് നിലവരെ ഏഴ് നിലകളിലാണ് ഐ. ബൈ ഇൻഫോപാർക്ക് പ്രവർത്തിക്കുന്നത്. 48,000 ചതുരശ്ര അടി വിസ്തീർണമുള്ള ഇവിടെ 580ലധികം വർക്ക്‌സ്‌റ്റേഷനുകൾ സജ്ജമാക്കിയിട്ടുണ്ട്. ഐ.ടി കമ്പനിയായ സോഹോ നാലാം നില പൂർണമായി വാടകക്കെടുത്തിട്ടുണ്ട്.